HOME
DETAILS

കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിധി മാനേജ്‌മെന്റിന് ഏറ്റ തിരിച്ചടി

  
backup
August 30 2018 | 07:08 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3-20

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പുതിയ ബാച്ചിന് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിന്മേലുള്ള വിധി മാനേജ്‌മെന്റിനേറ്റ തിരിച്ചടി. 2016-17 വര്‍ഷത്തെ പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് ഇരിട്ടിയാക്കി തിരിച്ച് നല്‍കണമെന്നും കോടതി ചെലവിലേക്ക് 20 ലക്ഷം രൂപ നല്‍കണമെന്നും സുപ്രിം കോടതി വിധിയില്‍ പറയുന്നുണ്ട്. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിയും കോളജ് മാനേജ്‌മെന്റ് നല്‍കണം. 20നുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കണമെന്നും പുതിയ പ്രവേശനം ആരംഭിക്കുന്നതിനുള്ളി വിദ്യാര്‍ഥികള്‍ക്കുള്ള ഇരട്ടി പണവും നല്‍കണം. എന്നാല്‍ മാത്രമേ പുതിയ ബാച്ചിലേക്ക് പ്രവേശനം നടത്താനാകൂ.
135 കുട്ടികള്‍ക്കായി അറുപത് കോടിയോളം രൂപ നല്‍കാനുണ്ട് എന്നാണ് പരാതി നല്‍കിയ രക്ഷിതാക്കള്‍ പറയുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ തുക ഇരട്ടിയാകും. സര്‍ക്കാര്‍ നിര്‍ദേശവും പ്രവേശന കമ്മിഷന്‍ നിര്‍ദേശവും അവഗണിച്ചാണ് കോളജ് പ്രവേശനം നല്‍കിയത്. ഫീസ് വാങ്ങുന്നതിലും അപാകതയുണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി കേസുകളാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ പേരില്‍ നിലനില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിഖാബ്: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  6 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  6 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  6 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  6 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago