ആരോടും പറയരുത്, പീഡനത്തിനുശേഷം പ്രതിയുടെ അപേക്ഷ; പെണ്‍കുട്ടി വീഡിയോ റെക്കോര്‍ഡ് ചെയ്തു
പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍. ചെയ്തത് തെറ്റായിപോയെന്നും ആരോടും പറയരുതെന്നും പ്രതി പെണ്‍കുട്ടിയോട് അഭ്യര്‍ഥിച്ചു. ഇത് പെണ്‍കുട്ടി തന്റെ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചിരുന്നു.,
അറസ്റ്റിലായ കായംകുളം സ്വദേശി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. രാത്രി പതിനൊന്നരയോടെയാണ് പ്രതി യുവതിയെ ആംബുലന്‍സില്‍ കയറ്റിയത്. കൊവിഡ് പോസറ്റീവായ മറ്റൊരു സ്ത്രീയും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.
പെണ്‍കുട്ടിയെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലും സ്ത്രീയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും ഇറക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ നൗഫല്‍ ആദ്യം കോഴഞ്ചേരിയില്‍ പോയി സ്ത്രീയെ ഇറക്കിവിട്ടു. തിരികെ പന്തളത്തേക്ക് മടങ്ങവെയാണ് ആറന്മുളയ്ക്ക് സമീപത്തു വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശേഷം പെണ്‍കുട്ടിയെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലെത്തിച്ചു. ഇവിടെ വച്ച് പെണ്‍കുട്ടി ആംബുലന്‍സില്‍ നിന്നും ഇറങ്ങിയോടി സെന്ററിലെ അധികൃതരെ പീഡനവിവരം അറിയിക്കുകയായിരുന്നു.
കൊവിഡ് രോഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ കൂടി വേണം എന്നാണ് പ്രോട്ടോകോള്‍.എന്നാല്‍ പന്തളത്ത് ഇത് പാലിക്കപ്പെട്ടിരുന്നില്ല.
അതേസമയം, ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."