വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം ബി.ജെ.പിയുടെ പേര്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയ്ക്കു താഴെ ബി.ജെ.പി എന്ന് രേഖപ്പെടുത്തിയതു വന്‍ വിവാദമാവുന്നു.
വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ കൂട്ടപരാതി നല്‍കിയെങ്കിലും നീക്കംചെയ്യാനാവില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം തെറ്റാണെന്നും കമ്മിഷന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 2013ല്‍ ബി.ജെ.പി കമ്മിഷനെ സമീപിക്കുകയും ചിഹ്നമായ താമരയുടെ വരകള്‍ കൂടുതല്‍ കറുപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വരകള്‍ കൂടുതല്‍ കറുപ്പിച്ചതോടെ താമരയുടെ തണ്ടിന് താഴെ വരച്ചിരിക്കുന്ന ജലരേഖകളും കൂടുതല്‍ കറുത്തു. ഇത് ബി.ജെ.പി എന്ന് പരാതിക്കാര്‍ വായിക്കുകയാണുണ്ടായത്.
ഈ ജലരേഖകള്‍ ഇംഗ്ലിഷിലെ 'എഫ്', 'പി' എന്നീ അക്ഷരങ്ങള്‍ക്കു സാമ്യമാണെങ്കിലും അതിനര്‍ഥം ചിഹ്നത്തിനു താഴെ ബി.ജെ.പി എന്ന് എഴുതിയെന്നല്ല. 2014 മുതല്‍ ഈ ചിഹ്നം ഉപയോഗത്തിലുണ്ടെന്നുമാണ് കമ്മിഷന്റെ വിശദീകരണം. കഴിഞ്ഞദിവസം അഭിഷേക് മനു സിങ്‌വി (കോണ്‍ഗ്രസ്), ദിനേഷ് ത്രിവേദി, ഡെറിക് ഓബ്രിയന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരുടെ നേതൃത്വത്തില്‍ 10 പ്രതിപക്ഷകക്ഷികളാണ് കമ്മിഷനു പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ സുനില്‍ അറോറക്ക് നേതാക്കള്‍ നിവേദനവും നല്‍കി.
ബി.ജെ.പിയുടെ പേര് നീക്കം ചെയ്യുകയോ അല്ലെങ്കില്‍ എല്ലാ പാര്‍ട്ടികളുടേയും പേര് നല്‍കുകയോ വേണമെന്ന് പ്രതിപക്ഷ നേതാക്കള്‍ കമ്മിഷനോട് ആവശ്യപ്പെട്ടു.
വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനു താഴെ ബി.ജെ.പി എന്ന എഴുത്ത് വ്യക്തമായി കാണാമെന്നും ഒരു പാര്‍ട്ടിക്കും ചിഹ്നവും പേരും ഒരുമിച്ചു ഉപയോഗിക്കാനാവില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ അഭിഷേക് മനു സിങ്‌വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."