കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിധി മാനേജ്മെന്റിന് ഏറ്റ തിരിച്ചടി
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പുതിയ ബാച്ചിന് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സുപ്രിം കോടതിയില്‍ നല്കിയ അപ്പീലിന്മേലുള്ള വിധി മാനേജ്മെന്റിനേറ്റ തിരിച്ചടി. 2016-17 വര്‍ഷത്തെ പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് ഇരിട്ടിയാക്കി തിരിച്ച് നല്‍കണമെന്നും കോടതി ചെലവിലേക്ക് 20 ലക്ഷം രൂപ നല്‍കണമെന്നും സുപ്രിം കോടതി വിധിയില്‍ പറയുന്നുണ്ട്. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിയും കോളജ് മാനേജ്മെന്റ് നല്‍കണം. 20നുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കണമെന്നും പുതിയ പ്രവേശനം ആരംഭിക്കുന്നതിനുള്ളി വിദ്യാര്‍ഥികള്‍ക്കുള്ള ഇരട്ടി പണവും നല്‍കണം. എന്നാല്‍ മാത്രമേ പുതിയ ബാച്ചിലേക്ക് പ്രവേശനം നടത്താനാകൂ.
135 കുട്ടികള്‍ക്കായി അറുപത് കോടിയോളം രൂപ നല്‍കാനുണ്ട് എന്നാണ് പരാതി നല്കിയ രക്ഷിതാക്കള്‍ പറയുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ തുക ഇരട്ടിയാകും. സര്‍ക്കാര്‍ നിര്‍ദേശവും പ്രവേശന കമ്മിഷന് നിര്‍ദേശവും അവഗണിച്ചാണ് കോളജ് പ്രവേശനം നല്‍കിയത്. ഫീസ് വാങ്ങുന്നതിലും അപാകതയുണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി കേസുകളാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ പേരില്‍ നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."