വണ്ടാനം മെഡിക്കല്‍ കോളജിലെ കോഫീസ്റ്റാളില് അനധികൃത ഭക്ഷണവില്‍പ്പന നിരോധിച്ചു
അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കോഫീസ്റ്റാളുകളിലെ അനധികൃത ഭക്ഷണവില്‍പ്പന നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.
ആലപ്പുഴ ജില്ലാസെഷന്‍സ് മുന്‍സിഫ് കോടതിയാണ് ഉത്തരവിട്ടത്. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കോഫീസ്റ്റാളുകളില് സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുഅനധികൃത ഭക്ഷണവില്‍പ്പന നടത്തിയിരുന്നു. ഇത് നിര്‍ത്തലാക്കണമെന്നു കാട്ടി സൂപ്രണ്ട് കോഫീസ്റ്റാള് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്.എം.ഒ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഭക്ഷണവില്‍പ്പന തടയാന്‍ സൂപ്രണ്ടിന് അധികാരമില്ലെന്നുകാട്ടി കോഫീസ്റ്റാള് ഉടമകള്‍ ആശുപത്രി വികസന സമിതി ചെയര്മാന് ജില്ലാകളക്ടര്‍, സെക്രട്ടറിയായ സൂപ്രണ്ട് എന്നിവരെ പ്രതിചേര്‍ത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി തളളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."