HOME
DETAILS
MAL
ചാന്ദ്രദിനം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
backup
July 21 2016 | 21:07 PM
പല്ലന: ചാന്ദ്രദിനത്തോടനുബന്ധിച്ച് പാനൂര്‍ക്കര ഗവ. യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ നിലാപ്പൂക്കള്‍, നിലാവ് എന്നീ പതിപ്പുകളുടെ പ്രകാശനം എച്ച്. അബ്ദുല്‍ഖാദര്‍കുഞ്ഞ് നിര്‍വഹിച്ചു. ഐഷത്ത് തുഹ്ര ചാന്ദ്രദിന കവിത അവതരിപ്പിച്ചു.
സാജിദയും സുരഭിയും ചേര്‍ന്ന് സൂര്യ-ചന്ദ്രന്മാര്‍ തമ്മിലുള്ള സംഭാഷണം ഭാവനത്മകമായി അവതരിപ്പിച്ചു.
ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. അധ്യാപകരായ ആര്‍. ശ്രീലത, സുനിതകുമാരി, അനൂപ, പി. സിമി, ആര്‍. രമ്യാ റാവു, ബി. ഇന്ദിര, ഷാഹിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."