HOME
DETAILS

കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍: പൊളിയുന്നത് സി.പി.എമ്മിന്റെ വാദങ്ങള്‍

  
backup
April 29 2019 | 13:04 PM

kannur-bogus-says-tikkaram-meena

തിരുവനന്തപുരം: കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്ന് സമ്മതിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ. ഇവിടെ മൂന്നിടത്ത് കള്ളവോട്ട് നടന്നുവെന്നാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം.
പഞ്ചായത്ത് അംഗമായ സലീന, പത്മിനി, സുമയ്യ എന്നിവര്‍ കള്ളവോട്ടുചെയ്തുവെന്നത് സംശയാസ്പദമായി തെളിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയതായും ടിക്കാറാം മീണ അറിയിച്ചു. ഇവര്‍ ചെയ്തത് ഓപ്പണ്‍വോട്ടാണെന്നത് വിശ്വാസയോഗ്യമല്ല.
ഓപ്പണ്‍ വോട്ട് എന്ന പേരില്‍ വോട്ടുചെയ്യാന്‍ സംവിധാനമില്ലെന്നും ചട്ടത്തില്‍ കംപാനിയന്‍ വോട്ടുമാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ മൂന്നുപേരും രണ്ടു വോട്ടുകള്‍ ചെയ്തിട്ടുണ്ട്. പിലാത്തറയിലെ എ.യു.പി സ്‌കൂളിലാണിവര്‍ വോട്ടുചെയ്തത്. സലീന പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ കടുത്ത വീഴ്ചവരുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാനും ജില്ലാ കലക്ടറോട് നിര്‍ദേശിച്ചതായും മീണ അറിയിച്ചു.

ഇതോടെ സി.പി.എമ്മിന്റെ ന്യായീകരണങ്ങളും ഓപണ്‍വോട്ടാണെന്ന വാദവും പൊളിയുകയാണ്. എന്നാല്‍ ചെയ്തത് ഓപ്പണ്‍ വോട്ടാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.എം. കള്ളവോട്ടെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് വിഷയത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.

കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂരില്‍ നടന്നത് കള്ളവോട്ടല്ല ഓപ്പണ്‍ വോട്ടാണെന്ന വാദം ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. കള്ളവോട്ട് വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എങ്ങനെ എത്തി എന്നറിയില്ലെന്ന് പറഞ്ഞ ജയരാജന്‍. കള്ളവോട്ട് ചെയ്തത് എല്‍ഡിഎഫ് അല്ല യുഡിഎഫ് ആണെന്നും ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകില്ലെന്നുമാണ് ജയരാജന്റെ അവകാശവാദം.



കള്ളവോട്ടു സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ ഗൗരവതരമാണെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തു നിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കണ്ണൂര്‍ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്്. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വോട്ടുചെയ്യാന്‍ ബൂത്ത് ഏജന്റിന്റെ സഹായം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂത്ത് ഏജന്റിനുനേരെയും നടപടിയുണ്ടാകും.

കള്ളവോട്ട് നടന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ലഭിച്ച റിപ്പോര്‍ട്ടുകളും മറ്റും പരിശോധിച്ചാണ് പിലാത്തറയില്‍ കള്ളവോട്ടു നടന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും കള്ളവോട്ട് നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരനും യു.ഡി.എഫ് നേതാക്കളും ഇക്കാര്യം ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago