മുഹമ്മദ് ഷമിയുടെ ഭാര്യയെ യുപി പോലിസ് അറസ്റ്റ് ചെയ്തു
ലക്നോ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന പരാതിയിലാണ് യുപിയിലെ അമ്രോഹ പോലിസ് ഹസിന് ജഹാനെ അറസ്റ്റ് ചെയ്തത്.
ഷമിയുടെ ഷഹാസ്പൂര് അലി നഗറിലെ വീട്ടിലെത്തിയ ഹസിന് ജഹാന് വീട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പീന്നീട് ഹസിന് റൂമില്‍ കയറി വാതിലടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷമിയുടെ വീട്ടുകാര്‍ പോലിസിനെ വിളിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഹസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് താന്‍ വന്നതെന്നും അവിടെ ജീവിക്കാന്‍ തനിക്ക് എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഭര്‍തൃ വീട്ടുകാര്‍ അതിന് സമ്മതിക്കുന്നില്ലെന്നും ഹസിന് ജഹാന് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടുകാരെയാണ് പോലിസ് പിന്തുണയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തേ മുഹമ്മദ് ഷമിക്കെതിരേ ഗാര്‍ഹക പീഡനത്തിന് ഹസിന് പരാതി നല്‍കിയിരുന്നു. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള ഹസിന് ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റും ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."