നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ കള്ളുഷാപ്പ് അടച്ചുപൂട്ടി
തൊടുപുഴ: നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ കള്ളുഷാപ്പ് നഗരസഭയുടെ പരാതിയില്‍ പൊലിസ് അടപ്പിച്ചു.
പൊലിസ് എത്തിയതറിഞ്ഞ് ഷാപ്പ് നടത്തിപ്പുകാരന്‍ കള്ള് കമഴ്ത്തിക്കളഞ്ഞതായി ആക്ഷേപമുണ്ട്. നഗരസഭ ചെയര്‍പേഴസന്റെ വാര്‍ഡിലാണ് സംഭവം. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപ്പാസില്‍ പെരുമ്പള്ളിച്ചിറയിലേക്കുള്ള കവലക്കു സമീപമാണു നഗരസഭയുടെ അനുമതികളുമില്ലാതെ ഷാപ്പ് തുറന്നു പ്രവര്‍ത്തിച്ചത്.
വെങ്ങല്ലൂരിന് സമീപം ഷാപ്പുംപടിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഷാപ്പാണ് ഇവിടേക്ക് മാറ്റിയതെന്ന് പൊലിസ് പറയുന്നു.
ഷാപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നഗരസഭ നമ്പര്‍ നല്‍കിയിട്ടില്ല. എന്നാല്‍ സര്‍വെ നമ്പര്‍ പ്രകാരം എക്‌സൈസ് വകുപ്പ് ഷാപ്പിന് അനുമതി നല്‍കിയിട്ടുള്ളതായും പൊലിസ് പറഞ്ഞു.
രണ്ട് കുപ്പി കള്ള് വാങ്ങിയാല്‍ മുട്ട സൗജന്യമായി നല്‍കുമെന്ന ആനുകൂല്യവുമായിട്ടാണ് കഴിഞ്ഞ ദിവസം ഷാപ്പ്തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
മദ്യപരുടെ ശല്യം കൂടിയതോടെ നാട്ടുകാര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാറിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചെയര്‍പേഴ്‌സണും നാട്ടുകാരും സ്ഥലത്തെത്തി ഷാപ്പിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്യുകയും പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ആദ്യം പൊലിസ് തണുപ്പന്‍ നയമാണ് സ്വീകരിച്ചതെന്നു ചെയര്‍പേഴ്‌സണ്‍ കുറ്റപ്പെടുത്തി. പൊലിസ് എത്തിയപ്പോള്‍ ഷാപ്പു നടത്തിപ്പുകാരന്‍ കള്ള് കമത്തികളഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."