ക്യാംപില്‍ നിന്നും മടങ്ങുന്ന പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിന് ധനസഹായം
പാലക്കാട്: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്ന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ 116 ഓളം കുടുംബത്തിനും അട്ടപ്പാടി പ്രൊജക്ട് ഓഫീസിന് കീഴിലെ 19 കുടുംബങ്ങള്‍ക്കും ധനസഹായം ലഭിക്കും. ക്യാമ്പില്‍ നിന്നും പോകുന്ന ആദിവാസി കുടുംബത്തിന് കോര്‍പസ് ഫണ്ടില്‍ വകയിരുത്തി പട്ടികവര്‍ഗ വികസന വകുപ്പ് 10000 രൂപയും പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗക്കാര്‍ക്ക് 5000 രൂപയുമാണ് നല്‍കുക. കൂടാതെ റവന്യൂ വകുപ്പ് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന ഓരോ കുടുംബത്തിനും 10000 രൂപ വീതം നല്‍കുന്നുണ്ട്.
മഴക്കെടുതിയില്‍ പൂര്‍ണമായും ഭാഗികമായും വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ട അര്‍ഹരായ ഓരോ പട്ടികവര്‍ഗ കുടുംബത്തിനും 20000 രൂപയും പട്ടികജാതി കുടുംബത്തിന് 15000 രൂപയുമാണ് ലഭിക്കുക. 1367 എസ്.സി കുടുംബാംഗങ്ങളും ധനസഹായത്തിന് അര്‍ഹരാണ്. ജില്ലാ പട്ടികജാതി-വര്‍ഗ വികസന വകുപ്പുകളും റവന്യു വകുപ്പും സംയുക്തമായാണ് ധനസഹായം നല്‍കുക. വകുപ്പുകള്‍ നല്‍ക്കുന്ന തുക ബാങ്ക് അക്കൗണ്ട്് വഴിയായിരിക്കും ഗുണഭോക്താവിന് ലഭിക്കുക. ബാങ്ക് പാസ് ബുക്ക് നഷ്ടമായവര്‍ക്ക് രേഖകള്‍ പരിശോധിച്ച് ധനസഹായം ഉറപ്പാക്കും.
പട്ടികജാതി വികസന വകുപ്പ് ബ്ലോക്ക് നഗരസഭ തലത്തില്‍ കോളനികളിലെ നാശനഷ്ടം കണക്കാക്കുന്നതിന് തകര്‍ന്ന കോളനി റോഡുകള്‍ഫുഡ്പാത്ത് എന്നിവയുടെ എണ്ണം കിലോമീറ്റര്‍, കുടിവെള്ളസ്രോതസുകള്‍, കുടിവെള്ള പദ്ധതി, ശ്മശാനം, കമ്മ്യൂനിറ്റിഹാള്‍, അങ്കണവാടി എന്നിവയുടെയും വ്യക്തിഗത നാശനഷ്ടം കണക്കാക്കാന്‍ മരണപ്പെട്ടവര്‍, അംഗഭംഗം സംഭവിച്ചവര്‍, വീട് തകര്‍ന്നവര്‍, ശൗചാലയം ഉപയോഗ ശൂന്യമായവര്‍, പഠനമുറി തകര്‍ന്നവര്‍, കൃഷിനഷ്ടം, വളര്‍ത്തു മൃഗങ്ങള്‍ നഷ്ടമായവര്‍ എന്നിവയുടെ വിവരശേഖരണം നടക്കുന്നതായും വകുപ്പ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."