HOME
DETAILS
MAL
മോഷണത്തിന് ശേഷം വീട്ടുപകരണങ്ങള്‍ തീവച്ചു നശിപ്പിച്ചു
backup
July 21 2016 | 21:07 PM
പീരുമേട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം വീട്ടുപകരണങ്ങള്‍ തീവെച്ചു നശിപ്പിച്ചു.കെഎസ് ഇബി ജീവനക്കാരനായ പോത്തുപ്പാറ കൊച്ചുപറമ്പില്‍ രഞ്ജിത്ത് ലാലിന്റെ വീട്ടിലാണ് വീട്ടുപകരണങ്ങള്‍ തീപിടിച്ച് നശിച്ചത്. ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്കി.രഞ്ജിത്ത് ലാലും ഭാര്യയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.വീട്ടിലാളില്ലാത്ത സമയത്ത് പിന്‍വാതില്‍ കുത്തിതുറന്ന് പതിനൊരായിരം രൂപ കവര്‍ന്നതായും മോഷണത്തിനു ശേഷം വീട്ടുപകരണങ്ങള്‍ തീവെച്ചു നശിപ്പിച്ചതായും രഞ്ജിത് പറയുന്നു.കട്ടില്,അലമാരയടക്കം വീട്ടിനുള്ളിലെ സാമഗ്രികളെല്ലാം തന്നെ തീ കത്തിനശിച്ച നിലയിലാണ്.രണ്ടു പട്ടയങ്ങളും വാഹനത്തിന്റെ രേഖകളും എസ് എസ്എല്‍സി ബുക്കും, ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും കത്തിനശിച്ചു.അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."