HOME
DETAILS
MAL
കനത്ത മഴയില്‍ ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു
backup
April 29 2019 | 14:04 PM
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ശക്തമായ വേനല്‍ മഴയിലും കാറ്റിലും നാശനഷ്ടം. അന്തമണില്‍ ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.
മണ്ണടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് ബംഗാളി തൊഴിലാളികള്‍ക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റിട്ടുണ്ട്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."