നായയുടെ ശരീരത്തില്‍ ബിജെപി സ്റ്റിക്കറുകള്‍: ഉടമസ്ഥനെതിരേ പോലിസ് കേസെടുത്തു
മുംബൈ: ശരീരത്തില്‍ ബിജെപി അനുകൂല സ്റ്റിക്കറുകളുമായി കണ്ടെത്തിയ നായയെയും ഉടമസ്ഥനെയും മഹാരാഷ്ട്ര പോലിസ് കസ്റ്റഡിയിലെടുത്തു. നന്ദര്ബാര് ജില്ലയിലെ നവ്നാഥ് നഗര്‍ സ്വദേശിയായ ഏക്നാഥ് മോട്ടിറാം ചൗധരിയെയും (65) അയാളുടെ നായയെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് നന്ദര്‍ബാറിലെ ഒരു ആശുപത്രിക്ക് സമീപമാണ് ദേഹത്ത് ബിജെപി അനുകൂല സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍ നായയെ കണ്ടെത്തിയത്. മോദിയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവും ബിജെപിയുടെ താമര ചിഹ്നവുമടങ്ങിയ സ്റ്റിക്കറുകളായിരുന്നു നായയുടെ ദേഹത്തുണ്ടായിരുന്നത്.
ഇന്നലെ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കവേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസിന്റെ നടപടി. വോട്ടെടുപ്പ് ദിവസം പ്രചാരണം നടത്തിയതിന് ഐപിസി 171 എ വകുപ്പ് പ്രകാരം ചൗധരിക്കെതിരേ പോലിസ് കേസ്് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്്. നായയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് പോലിസ് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."