ഇസ്‌ലാം ഉയര്‍ത്തുന്നത് മാനവികതയുടെ സന്ദേശം: സയ്യിദ് അര്‍ഷദ് മദനി
തളിപ്പറമ്പ്: ഇസ്‌ലാം വിഭാവനം ചെയ്യുന്നത് അതിരുകളില്ലാത്ത മനവികതയാണെന്നും ജാതി, മത, ഭാഷാ, ദേശ ഭേദമന്യേ മനുഷ്യര്‍ എന്ന നിലയില്‍ പരസ്പരം സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയാനാണ് മതം പഠിപ്പിക്കുന്നതെന്നും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ദേശീയ അധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു.
ജംഇയ്യത്തുല്‍ ഉലമയുടെ റിലീഫ് സെല്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കിയ 40 ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുജറാത്ത്, കശ്മിര്‍, അസം, മുസഫര്‍ നഗര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ജാതി, മത ഭേദമന്യേ ഇതിനോടകം ആയിരക്കണക്കിന് വീടുകള്‍ സംഘടന നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ അധ്യാപനമാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ 40 വീടുകളുടെ താക്കോല്‍ദാനമാണ് തളിപ്പറമ്പില്‍ നടന്നത്. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സംസ്ഥാന ഘടകം പ്രസിഡന്റ് പി.പി ഇസ്ഹാഖ് മൗലവി അല്‍ ഖാസിമി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സൈദ് മുഹമ്മദ് അല്‍ ഖാസിമി. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, ഡോ. പി.എ ഇബ്രാഹിം ഹാജി. ശൈഖ് മുഹമ്മദ് അന്‍സാരി നദ്‌വി. വി.എച്ച് അലിയാര്‍ ഖാസിമി, ഷറഫുദ്ദീന്‍ അസ്‌ലമി, ശംസുദ്ദീന്‍ ഖാസിമി, ഷബീര്‍ മൗലവി, അബ്ദുല്ല മൗലവി,അബ്ദുല്‍ റസാഖ് കല്‍പ്പറ്റ, മഹ്മൂദ് അള്ളാംകുളം,റാഷിദ് മൗലവി അല്‍ ഖാസിമി, ഗഫൂര്‍ വെണ്ണിയോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."