ദുരിതക്കയത്തില്‍ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ കളിചിരിയോടെ അക്ഷരമുറ്റത്തേക്കെത്തി
ഒലവക്കോട്: കലിതുള്ളിയാടിയ കാലവര്‍ഷത്തില്‍ കണ്മുന്നില് സര്‍വ്വം നഷ്ടപ്പെട്ടവരുടെ പിഞ്ചോമനകളടക്കം സര്‍വ്വം മറന്ന് അക്ഷരമുറ്റത്തെത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതും കാലവര്‍ഷം തിമിര്ത്താടിയതും മൂലം ജില്ലിയില്‍ ഏറെ നാശം വിതച്ച സുന്ദരം കോളനി, ശംഖുവാരത്തോട് മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളിലെ മക്കളും പഠിക്കുന്നത് നഗരത്തിലെ മോയന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി, പി.എം.ജി.എച്ച്എസ്. എന്നിവിടങ്ങളിലാണ്.
ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നുമെത്തുന്നവരെ പുത്തന്‍ വസ്ത്രങ്ങളും പുത്തന്‍ പഠനോപകരണങ്ങളും നല്കി സ്വീകരിക്കാന്‍ വിദ്യാലയങ്ങളില്‍ അധികൃതരും തയ്യാറായിരുന്നു. കഞ്ചിക്കോട്ടെ അപ്നാഘറില്‍ താമസിക്കുന്ന കുടുംബങ്ങളിലെ എഴുപതോളം കുട്ടികളും പഠിക്കുന്നത് മോയന്ഗേള്സിലാണ്. ശംഖുവാരത്തോട്, സുന്ദരംകോലനി, കുമാരസ്വാമി കോളനി എന്നിവിടങ്ങളലില് താമസിച്ചവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. വിടികള് തകര്‍ന്നതോടെ മിക്ക വീടുകളിലെ വിദ്യാര്‍ത്ഥികളുടെയും പഠനോപകരണങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ ക്യാംപുകളില്‍ കഴിയുന്നവരുടെ മക്കള്‍ക്ക് സ്കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ പഠനോപരകണങ്ങള്, പുതുവസ്ത്രങ്ങള്‍, കുട എന്നിവ സുമനസ്സുകളുടെ സഹായത്തില്‍ ലഭിച്ചിരുന്നു. പാഠ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള പുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പെ എത്തിച്ചിരുന്നു. സ്കൂളുകളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ക്യാംപുകളിലെത്തി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗും നടത്തിയിരുന്നു. പത്താം ക്ലാസിലെ 16 കുട്ടികളും ഒമ്പതാം ക്ലാസിലെ 20 ഉം എട്ടാം ക്ലാസിലെ 7 ഉം പ്ലസ് വണില്‍ ഒന്നും യുപി. ക്ലാസ്സില്‍ 26 ഉം കുട്ടികളാണ് മോയന്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികളായി ക്യാംപുകളിലുള്ളത്. ക്യാമ്പിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ വസ്ത്രങ്ങളും പഠനോപകരണങ്ങളും നല്കാന് സാമൂഹ്യ - സാംസ്കാരിക രംഗത്തുള്ളവരും സിനിമ പ്രവര്‍ത്തകരുമടക്കം രംഗത്തു വന്നിരുന്നു.
കണ് മുന്നില്‍ പ്രളയത്തില്‍ മുക്കിയ വീടുകളില്‍ നിന്നും ഉടുവസ്ത്രങ്ങളോടെ തെരുവിലേക്കിറങ്ങിയവര്‍ ഇന്നു പുതുജീവിതം നെയ്തെടുക്കുമ്പോള്‍ തങ്ങളുടെ മക്കളും തകര്‍ന്നടിഞ്ഞ മോഹത്തില്‍ നിന്നും അക്ഷരമുറ്റത്തേക്കെത്തുകയാണ്.
തങ്ങളുടെ മാതാപിതാക്കളും ജീവിതത്തിലെ കനല്‍വഴികളില്‍ നിന്നും സര്‍വ്വം മറന്ന് വീടുകളിലേക്കിറങ്ങുമ്പോള് മുറിവേല്‍പ്പിച്ച മനസ്സില്‍ നിന്നും പതറാതെ ഒരു പുത്തന്‍ അക്ഷരലോകം കൈയ്യിലൊതുക്കാന്‍ അവര്‍ ആരവങ്ങള്‍ക്കുമുന്നില്‍ വിദ്യാലയമുറ്റത്തേക്കെത്തിയപ്പോള് ഇനി പ്രതീക്ഷയുടെ പുതുനാമ്പുകളിടുകയാണ് ഓരോ വിദ്യാര്‍ഥികള്‍ക്കിടയിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."