പ്രകൃതിവിരുദ്ധ പീഡനം: ചോദ്യം ചെയ്ത അമ്മക്കും ബന്ധുവിനും മര്‍ദനം
എടപ്പാള്‍: 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്ത അമ്മക്കും ബന്ധുവിനും മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചങ്ങരംകുളം പൊലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി നാരായണന്‍ (45), കാസര്‍കോട്, കോഴിക്കോട് സ്വദേശികളായ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. എടപ്പാളില്‍ സ്വകാര്യ കമ്പനി നടത്തുന്ന പ്രദര്‍ശനത്തിലെ ജീവനക്കാരാണ് എല്ലാവരും. കഴിഞ്ഞ 23നാണ് പരാതിക്കിടയായ സംഭവം നടന്നത്. പ്രദര്‍ശനത്തില്‍ ശുചീകരണ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തിലെ പതിനാറുകാരനെ നാരായണന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വിവരമറിഞ്ഞ അമ്മയും ബന്ധുവും ഞായറാഴ്ച രാത്രി നാരായണനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ നാരായണനും മറ്റു രണ്ടുപേരും ചേര്‍ന്ന് ഇവരെ മര്‍ദിച്ചു. മര്‍ദനത്തില്‍ അമ്മക്കും മകനും ബന്ധുവിനും പരുക്കേറ്റു. തുടര്‍ന്ന് ഇന്നലെ രാവിലെ ഇവരെ എടപ്പാള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പൊലിസ് അന്വേഷണം ആരംഭിക്കുകയും മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നാരായണനെതിരേ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ചങ്ങരംകുളം പൊലിസ് പറഞ്ഞു. മേളയിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് നാരായണന്‍. അമ്മയും മകനും പൊലിസ് സംരക്ഷണത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."