പതിനാറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും
തൊടുപുഴ: അടിമാലി സ്വദേശിനിയായ 16 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളില്‍ താമസിപ്പിച്ച് വിവാഹത്തിന് നിര്‍ബന്ധിപ്പിച്ച കേസിലെ പ്രതി പാലക്കാട് ഒറ്റപ്പാലം മാപ്പാട്ടുകര സ്വദേശി കരിമ്പനയ്ക്ക ല്‍ ഷറഫുദ്ദീന് (33)നെ ഏഴുവര്‍ഷം കഠിനതടവിനും പതിനായിരം രൂപാ പിഴയടയ്ക്കാനും സ്പെഷല്‍ കോടതി ജഡ്ജി കെ.ആര് മധുകുമാര്‍ ശിക്ഷിച്ചു.
പെണ്‍കുട്ടി പാലക്കാട് 10-ാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് പ്രതിയുമായി പരിചയത്തിലാവുന്നത്. അവിടുത്തെ പഠനം നിര്‍ത്തി അടിമാലിയിലുള്ള വീട്ടിലെത്തി മാതാപിതാക്കളോടൊപ്പം താമസിച്ചു വരവെയാണ് 2013 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പ്രതി ഫോണില്‍ വിളിച്ചിറക്കി തട്ടിക്കൊണ്ട് പോയത്. മുമ്പ് വിവാഹം കഴിച്ചിട്ടുള്ളയാളാണ് പ്രതി.
മണ്ണാര്‍ക്കാട് സ്വദേശിനിയായ ജസില(30)യെ ആദ്യം വിവാഹം കഴിച്ചിട്ടുള്ളതും ആ ബന്ധത്തില്‍ നാലുവയസുള്ള കുട്ടി ഉണ്ടായിരിക്കെയാണ് 2012 ല്‍ ജസീലയെ മൊഴിചൊല്ലിയ ശേഷം തമിഴ്നാട് നീലഗിരി നിലാക്കോട്ട സ്വദേശിനിയായ സൈഫുന്നിസ(22)യെ വിവാഹം കഴിച്ചു. സൈഫുന്നിസ ഏഴുമാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രതി മൈനറായ പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഒറ്റപ്പാലത്തും, ഷൊര്ണ്ണൂരം, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും കൊണ്ടുപോയി താമസിച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് അടിമാലി പൊലിസില്‍ കൊടുത്ത പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചേര്‍പ്പുളശ്ശേരിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തത്.
അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ഇ കുര്യന്, എസ്.ഐ ക്ലീറ്റസ് കെ ജോസഫ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനിഭവിക്കണം.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."