HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം
backup
April 29 2019 | 19:04 PM
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്-ലക്ഷ്മി ദമ്പതികളുടെ മകന് സുധീഷ് (23) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. രകഴിഞ്ഞ മാര്‍ച്ച് 23ന് കുരങ്ങുപനി ബാധിച്ച് മരിച്ച ഇതേ കോളനിയിലെ സുന്ദരന്റെ ബന്ധുവാണ് സുധീഷ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ ഹോസള്ളിയില്‍ അവിടെ നിന്നുള്ള യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.
ഹോസള്ളിയിലും കുരങ്ങുപനി ബാധിച്ച് നേരത്തെ രണ്ട് പേര് മരിച്ചിരുന്നു. സുധീഷിന്റെ മൃതദേഹം കോളനി ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: ഗൗരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."