HOME
DETAILS
MAL
കെവിന്‍ വധക്കേസ്: 28ാം സാക്ഷി അബിന്‍ കൂറുമാറി
backup
April 29 2019 | 19:04 PM
കോട്ടയം: കെവിന്‍ വധക്കേസില്‍ 28ാം സാക്ഷി അബിന്‍ കൂറുമാറി. പ്രതികള്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയത് പൊലിസ് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് അബിന്‍ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതുള്‍പ്പെടെ അറിഞ്ഞിരുന്നെന്നും അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് വിചാരണയില്‍ മാറ്റിപ്പറഞ്ഞിരിക്കുന്നത്. പൊലിസിനെ ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, ചാക്കോയും മൂന്നാംപ്രതിയും ഒഴികെയുള്ളവര്‍ മെയ് 27ന് പുലര്‍ച്ചെ ഗാന്ധി നഗറിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായി കടയിലെ ജീവനക്കാരന്‍ ബിജു മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."