HOME
DETAILS
MAL
രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
backup
April 29 2019 | 19:04 PM
കുന്ദമംഗലം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ആലത്തൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ തന്റെ ഭാവി പ്രവര്‍ത്തന മേഖല ആലത്തൂരില്‍ കേന്ദ്രീകരിക്കുമെന്ന് രമ്യാ ഹരിദാസ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ അനുവദിക്കണമെന്ന് രമ്യ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് പത്തംഗങ്ങളും എല്‍.ഡി.എഫിന് ഒന്‍പത് അംഗങ്ങളുമാണുള്ളത്. രമ്യ മാറുന്നതോടെ സംവരണ സീറ്റായ ബ്ലോക്ക് പഞ്ചായത്തില്‍ നിലവിലെ ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ വിജി മുപ്രമ്മല്‍ പ്രസിഡന്റാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."