HOME
DETAILS
MAL
ഇറാന് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി
backup
September 06 2020 | 19:09 PM
തെഹ്റാന്: ഷാങ്ഹായ് ഉച്ചകോടിക്കു ശേഷം മോസ്കോയില്‍ നിന്ന് മടങ്ങുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇറാന് പ്രതിരോധമന്ത്രി അമീര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണവും പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഇറാന് അറിയിച്ചു.
ഖുദ്സ് സേനാ തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനു ശേഷം ഒരു ഉന്നത ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് ഇറാന് സന്ദര്‍ശിക്കുന്നത് ആദ്യമായാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഉച്ചകോടിക്കിടെ രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. യു.എസ്, ഇസ്റാഈല്‍, ചൈന വിഷയങ്ങളും ഇരു മന്ത്രിമാരും തമ്മിലെ ചര്‍ച്ചയില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."