HOME
DETAILS

ആശങ്കയുടെ അനുഭവ പാഠങ്ങള്‍ക്കു ശേഷം വീണ്ടും വിദ്യാലയങ്ങളില്‍

  
backup
August 30 2018 | 08:08 AM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

കോഴിക്കോട്: പ്രകൃതിയും പ്രളയവും നല്‍കിയ പുതിയ പാഠത്തിന്റെ ആശങ്കള്‍ പങ്കുവച്ച് അവര്‍ വീണ്ടും കലാലയത്തിലേക്കെത്തി. പ്രളയദുരിതത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും യൂനിഫോമും ടെക്സ്റ്റ് ബുക്കും നഷ്ടപ്പെട്ട കുഞ്ഞുമനസുകളുടെ ആകുലതകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സ്‌കൂളുകളില്‍ തന്നെ അന്തിയുറങ്ങേണ്ടി വന്ന അനുഭവത്തിന്റെ പുതുവെളിച്ചത്തില്‍ എത്തിയ കുട്ടികളും കുറവല്ല. ഏതവസ്ഥയും ആഘോഷമാക്കുന്ന കുഞ്ഞുമനസുകളുടെ നന്മയാണ് ക്യാംപുകളില്‍ കാണാന്‍ കഴിഞ്ഞതെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്‌കൂളുകളില്‍ നഷ്ടമായ ടെക്സ്റ്റ്ബുക്കുകളുടെ കണക്ക് എ.ഇ.ഒ, ഡി.ഇ.ഒ മുഖാന്തരം എടുത്ത് ടെക്സ്റ്റ്ബുക്ക് ഓഫിസര്‍ക്ക് അയച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ കാര്യാലയം അറിയിച്ചു. ജി.എല്‍.പി സ്‌കൂളുകളില്‍ യൂനിഫോം നഷ്ടമായവര്‍ക്ക് കൈത്തറിയുടെ സൗജന്യ യൂനിഫോം പദ്ധതിയിലുള്‍പ്പെടുത്തി നല്‍കാനും എയ്ഡഡ് സ്‌കൂളുകള്‍ക്ക് തുക നേരിട്ടു കൈമാറാനും ആലോചിച്ചു വരികയാണെന്നും വ്യക്തമാക്കി.


നനഞ്ഞ അക്ഷരങ്ങളെ ഉണക്കിയെടുത്ത് വിദ്യാര്‍ഥികള്‍


മുക്കം: കാരമൂല കുമാരനെല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍. പ്രളയദുരിതം ഉള്ളിലൊതുക്കി വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളുകളിലെത്തിയെങ്കിലും സ്‌കൂളിനു നഷ്ടം ലക്ഷങ്ങളാണ്. അഞ്ചടിയോളം ഉയരത്തില്‍ സ്‌കൂളില്‍ വെള്ളം കയറിയിരുന്നു.
സ്‌കൂളിന്റെ സംരക്ഷണഭിത്തി തകര്‍ന്നു അപകടഭീഷണിയിലായി. ടോയ്‌ലറ്റിന്റെ ചുമരിനും കംപ്യൂട്ടര്‍ റൂമിന്റെ ചുമരിനും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ കംപ്യൂട്ടര്‍ റൂമില്‍ പഠനം നിര്‍ത്തിവച്ചു. ലൈബ്രറിയിലും വിവിധ ക്ലാസ് മുറികളിലുമായിഅലമാരിയില്‍ സൂക്ഷിച്ച നൂറുകണക്കിന് പുസ്തകങ്ങളാണ് നശിച്ചത്. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി സ്‌കൂളില്‍ സൂക്ഷിച്ച രണ്ടാംഘട്ട പാഠപുസ്തകങ്ങള്‍ മുഴുവനും വെളളം കയറി നശിച്ചിട്ടുണ്ട്.
ഉപയോഗശൂന്യമായ കിണറും സ്‌കൂള്‍ പരിസരവും കഴിഞ്ഞദിവസം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കി. 400ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

പ്രളയത്തിന്റെ ഓര്‍മയില്‍ ഹയാ;യൂനിഫോം നഷ്ടപ്പെട്ട വേദനയില്‍ ആതിര

സിവില്‍സ്റ്റേഷന്‍ യു.പി സ്‌കൂള്‍. രണ്ടാം ക്ലാസ്. വീട്ടിലെ മൂന്നു ബെഡുകളും ഒലിച്ചുപോയത് സങ്കടത്തോടെയാണ് ഫാത്തിമ ഹയാ പങ്കുവയ്ക്കുന്നത്. മറ്റൊരു വിദ്യാര്‍ഥിനി ആതിര രമേശിനു യൂനിഫോം നഷ്ടപ്പെട്ട ദുഃഖവും.
പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടും വേറിട്ട അനുഭവങ്ങളായി മാത്രം കണ്ട് പുതിയ പാഠങ്ങള്‍ക്കു കാതോര്‍ക്കുകയാണ് ഈ കുരുന്നുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago