ആളില്ലാത്ത വീട്ടില്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു
മണ്ണാര്‍ക്കാട്: ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും 1.17 ലക്ഷം രൂപയുമാണ് കവര്‍ന്നത്. പയ്യനെടം ജി.എല്‍.പി സ്കൂളിലെ പ്രധാനാധ്യാപികയായ സില്‍വി ജോര്‍ജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭര്‍ത്താവ് ജെയിംസ് കൊച്ചിയിലെ നേവല്‍ ബേസില്‍ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രി സില്‍വി അടുത്തുളള ബന്ധുവീട്ടില്‍ പോയതായിരുന്നു. ബുധനാഴ്ച സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തുളള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മൂന്ന് മുറികളിലെയും സാധങ്ങള്‍ വലിച്ചിട്ട മോഷ്ടാക്കള്‍ മുറിക്കകത്തുളള പെട്ടികളും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണാര്‍ക്കാട് സി.ഐ എം മുഹമ്മദ് ഹനീഫ, എസ്.ഐ ഷിജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘവും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."