യാത്രക്കാര്‍ക്ക് ഭീതിയുയര്‍ത്തി റോഡരികിലെ ഭീമന്‍കല്ല്
ഈരാറ്റുപേട്ട : റോഡരുകിലെ ഭീമന്‍കല്ല് യാത്രക്കാര്‍ക്ക് ഭീതിയുയര്‍ത്തുന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മേച്ചാല്‍ പെരിങ്ങാലി റോഡില്‍ കോലാനിത്തോട്ടം ഭാഗത്ത് റോഡ് സൈഡിലെ അപകടാവസ്ഥിയിലായ ഭീമന്‍ കല്ല് പൊട്ടിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.
അടിയിലെ മണ്ണ് ഇടിഞ്ഞു താഴ്ന്ന് ഏതുസമയവും റോഡിലേക്ക് പതിക്കാവുന്ന സ്ഥിതയിലാണ് കല്ല്. ഏതാനും ദിവസം മുമ്പാണ് കല്ല് റോഡിലേയ്ക്ക് നിരങ്ങി നീങ്ങിത്തുടങ്ങിയത്.
15 അടി വീതിയും 20 അടി നീളവും ആറടി ഉയരവുള്ളതാണ് കല്ല്. ഇല്ലിക്കല്‍ കല്ലിലേയ്ക്കുള്ള പുതിയ റോഡ് നിര്‍മാണത്തിനിടെ റോഡ് താഴ്ത്തിയതാണ് ഇപ്പോള്‍ കല്ല് അപകടത്തിലാകാന്‍ കാരണം. റോഡ് പണി പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കല്ല് പൊട്ടിച്ച് നീക്കാന്‍ മാത്രം നടപടിയൊന്നുമായില്ല.
ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്നതാണ് റോഡ്. കല്ല് റോഡിലേയ്ക്ക് പതിച്ചാന്‍ വലിയ അപകടത്തിന് കാരണമാകാം.
അപകട സാധ്യത കാണിച്ച് പൊതുമരാമത്ത് വകുപ്പിനും ഗ്രാമപഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും ഇപ്പോഴും കല്ല് അകടാവസ്ഥയില്‍ത്തെയിരിക്കുകയാണ്. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."