'പ്രളയം ഡാം ദുരന്തം': ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തിലെ പ്രളയം ഡാം ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയൊരു സമാനമായ ദുരന്തമുണ്ടാവാതിരിക്കാന്‍ ജുഡീഷ്യ അന്വേഷണം നടത്തണം. കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രളയം സൃഷ്ടിച്ചത് സര്‍ക്കാരാണ്. ഏകോപനത്തില്‍ റെവന്യൂ വകുപ്പ് പൂര്‍ണപരാജയമാണ്. ഇടുക്കി ഒഴികെ മറ്റൊരിടത്തും ഡാം തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പുണ്ടായില്ല. ആലപ്പുഴയിലെ ഒരു എം.എല്‍.എമാരെയും കലക്ടര്‍ വിളിക്കുക പോലും ചെയ്തില്ല.
സൈന്യം നേരത്തെ വന്നിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു. ദുരന്തം നേരിടാന്‍ പ്രതിപക്ഷം ഒന്നിച്ചുനിന്നു. പ്രതിപക്ഷ കടമയാണ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയെന്നത്. പുനര്‍നിര്‍മാണത്തില്‍ പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കും.
സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു, മുല്ലപ്പെരിയാര്‍ ഡാം തുറന്നതു കൊണ്ടാണെന്ന്. എന്നാല്‍ ഇവിടെ നിയമസഭയില്‍ പറയുന്നത്, ഡാം തുറന്നതു കൊണ്ടല്ല എന്നാണ്. സുപ്രിംകോടതിയില്‍ തമിഴ്‌നാടിന് കേസ് ജയിക്കാന്‍ ഇതുമതി. 75 ശതമാനം ഡാം തുറന്നതു കൊണ്ടാണെന്നും 25 ശതമാനം മഴ കാരണമാണെന്നും പറയണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."