HOME
DETAILS
MAL
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് അനുമതി
backup
August 30 2018 | 14:08 PM
കൊച്ചി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നടത്തുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. പ്രവേശനം തടഞ്ഞ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വയനാട്, അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, എസ്.ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല, പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട് എന്നീ കോളജുകളില്‍ പ്രവേശനം നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഈ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നല്‍കാമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശനം തടഞ്ഞത്. നാലു മെഡിക്കല്‍ കോളജുകളിലുമായി 550 സീറ്റുകളിലാണ് പ്രവേശനം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."