HOME
DETAILS
MAL
വര്‍ഗീയ പരാമര്‍ശം: ഗിരിരാജ് സിങിനു വീണ്ടും നോട്ടിസ്
backup
April 29 2019 | 20:04 PM
ന്യൂഡല്‍ഹി: വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ബെഗുസരായിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. വന്ദേമാതരം ഉച്ചരിക്കാന്‍ തയാറാവാത്തവര്‍ രാജ്യം വിടണമെന്നും ജനം അവര്‍ക്കു മാപ്പുനല്കില്ലെന്നുമുള്ള ഗിരിരാജിന്റെ പ്രസ്താവനയാണ് കമ്മിഷന്റെ പുതിയ നടപടിക്കു കാരണമായത്. ഗിരിരാജിന്റെ പ്രസ്താവന പ്രഥമദൃഷ്ട്യാ പെരുമാറ്റചട്ടലംഘനമാണെന്നു തെളിഞ്ഞതായി കമ്മിഷന് ചൂണ്ടിക്കാട്ടി. ഈ മാസം 24നായിരുന്നു ബി.ജെ.പിയുടെ പ്രചാരണപരിപാടിയില്‍ കേന്ദ്രമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."