HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകരെ പുറത്താക്കണം: എന്‍.സി.പി
backup
July 21 2016 | 21:07 PM
കോട്ടയം: മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തി കൈയേറ്റം ചെയ്യുന്ന അഭിഭാഷകരെ പുറത്താക്കണമെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല.
വളരെ ആസുത്രിതമായി ഡല്‍ഹി കോടതിയില്‍ നടന്ന സംഭവങ്ങള്‍ക്ക് സമാനമായ രീതിയിലാണ് കേരളത്തിലും അഭിഭാഷകര്‍ ആക്രമം അഴിച്ചു വിടുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണിത്. നിയമപുസ്തകം കൈയിലേന്തുന്ന അഭിഭാഷകര്‍ തെരുവില്‍ അഴിഞ്ഞാടുന്നത് പൊതുസമൂഹത്തിനു തന്നെ അപമാനകരമാണ്. മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകരെ കണ്ടെത്തി പുറത്താക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആനന്ദക്കുട്ടന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."