വാന്‍ഡിക് പ്രീമിയര്‍ ലീഗിലെ താരം
ലണ്ട@ന്‍: സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡിക്കിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ആഴ്‌സനല്‍ താരം വിവിയാനേ മിയ്‌ദേമയെ മികച്ച വനിതാ താരമായും തിരഞ്ഞെടുത്തു. മുന്നേറ്റ താരങ്ങളെയെല്ലാം കടത്തിവെട്ടിയാണ് പ്രതിരോധം കാക്കുന്ന വാന്‍ഡിക്ക് നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ട@ാം തവണയും ലിവര്‍പൂള്‍ താരത്തിനാണ് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ മുഹമ്മദ് സലാഹായിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്. ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റെര്‍ലിങ്ങിനേയും, ചെല്‍സിയുടെ സൂപ്പര്‍ താരം ഹസാര്‍ഡിനേയും പിന്തള്ളിയാണ് വാന്‍ഡിക് പ്രീമിയര്‍ ലീഗിലെ ഒന്നാമനാകുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ഈ ബഹുമതി നേടുന്ന അഞ്ചാമത്തെ പ്രതിരോധ താരമെന്ന നേട്ടവും വാന്‍ഡിക്ക് സ്വന്തമാണ്.
2005ല്‍ ചെല്‍സിയുടെ സെന്റര്‍ ബാക്ക് ആയ ജോണ്‍ ടെറിയാണ് അവസാനമായി ഈ നേട്ടത്തിലെത്തിയ പ്രതിരോധതാരം.
ലിവര്‍പൂളിനായി പ്രതിരോധത്തില്‍ കോട്ടകെട്ടിയത് വാന്‍ ഡിക്കിന്റെ നേതൃത്വത്തിലായിരുന്നു. സീസണില്‍ 17 ക്ലീന്‍ ഷീറ്റുകള്‍ നേടി റെക്കോര്‍ഡ് സ്വന്തമാക്കാനും താരത്തിനായിട്ടുണ്ട്.
36 മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂള്‍ വഴങ്ങിയത് ആകെ 20 ഗോളുകള്‍ മാത്രം. പ്രീമിയര്‍ ലീഗിലെ യുവതാരത്തിനുള്ള അവാര്‍ഡ് റഹീം സ്‌റ്റെര്‍ലിങ് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി നടത്തുന്ന മികച്ച പ്രകടനമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നേട്ടത്തെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. ഒരു കളിക്കാരനെന്ന നിലയില്‍ നേടാവുന്ന വലിയ ബഹുമതികളിലൊന്നാണ്. അവാര്‍ഡ് നേട്ടത്തില്‍ അതിയായി അഭിമാനിക്കുന്നെന്നും നിലവാരുമുള്ള സ്‌ട്രൈക്കര്‍മാര്‍ ഉള്ള ലീഗിലാണ് തനിക്ക് ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതെന്നും വാന്‍ഡിക് പറഞ്ഞു. വാന്‍ഡിക്കിന്റെ കരുത്തില്‍ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ സെമിവരെ എത്തിനില്‍ക്കുന്നുണ്ട്. സെമിയില്‍ ബാഴ്‌സലോണയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മെസ്സിക്ക് ഗോളടിക്കണമെങ്കില്‍ സൂപ്പര്‍ താരം വാന്‍ഡിക്കിനെ മറികടന്ന് വേണം. ലണ്ടനില്‍ നടന്ന ചടങ്ങില്‍ താരങ്ങള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."