HOME
DETAILS
MAL
എസ്.പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായതായി മകന്
backup
September 07 2020 | 12:09 PM
ചെന്നൈ: ചലച്ചിത്ര പിന്നണി ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം കൊവിഡില്‍ നിന്ന് മുക്തമായതായി മകന്. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും മകന് എസ്.പി ചരണ്‍ അറിയിച്ചു.
ഓഗസ്റ്റ് പകുതിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴും വെന്റിലേറ്ററിലാണ് കഴിയുന്നതെങ്കിലും മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുകയും ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ്.പി ചരണ്‍ മാധ്യമങ്ങളോട് അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."