പെരുമ്പുഴക്കടവു പാലം നിര്‍മാണം വൈകും; കൂടുതല്‍ മണ്ണുപരിശോധന ആവശ്യം
ചങ്ങനാശ്ശേരി: പെരുമ്പുഴക്കടവു പാലം പുനര്‍നിര്‍മാണത്തിനു കൂടുതല്‍ മണ്ണുപരിശോധന ആവശ്യമായതിനാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. സി.എഫ് തോമസ് എം.എല്‍.എയുടെ സബ്മിഷനു മറുപടിയായിട്ടാണു നിയമസഭയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാലം പുനര്‍നിര്‍മാണത്തിനായി 3.3 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് മണ്ണുപരിശോധനക്കായി തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തുകയും അതിന്റെ റിപ്പോര്‍ട്ട് ഫെബ്രൂവരിയില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിലേക്കു കൂടുതല്‍ മണ്ണുപരിശോധന ആവശ്യമാണെന്നും അതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വയംഗ്രാമപദ്ധതി പ്രകാരം നിയോജകമണ്ഡലത്തിലെ കുറിച്ചി പഞ്ചായത്തിലെ സചിവോത്തമപുരംകോളനിയില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള വെല്‍ഡിംഗ് വര്‍ക്കു ഷോപ്പ്,ഗാര്‍മെന്റ് യൂനിറ്റ്,കംപ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രസ്തുത കെട്ടിടത്തില്‍ വൈദ്യുതി ബന്ധവും സ്ഥാപിച്ചിട്ടുണ്ട.്കൂടാതെ പദ്ധതിയുടെ ഭാഗമായിട്ടുള്ള മോര്‍ച്ചറിക്ക് ആവശ്യമായ ആംബുലന്‍സും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംഎല്‍എയെ അറിയിച്ചു. മാടപ്പള്ളി കോളനിയില്‍ നടത്തുന്ന സ്വയംപര്യാപ്തഗ്രാമം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള കിണര്‍ നിര്‍മാണം പൂര്‍ത്തിയായി.
വനിതാ കല്‍ച്ചറല്‍ സെന്ററിന്റെ കെട്ടിടം കോണ്‍ക്രീറ്റ് ചെയ്യുകയും സെമിത്തേരിക്കു ചുറ്റുമതില്‍ കെട്ടുകയും ചെയ്തു.പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോ കോളനിക്കും ഒരു കോടി രൂപാവീതമുള്ള എസ്റ്റിമേറ്റ് അംഗീകരിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സചിവോത്തമപുരം കോളനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന കേരളാ ലാന്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനു രണ്ടു ഗഡുക്കളായി 65 ലക്ഷം രൂപ അനുവദിച്ചുനല്‍കിയിട്ടുണ്ട്.
മാടപ്പള്ളി കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു കേരളാ സ്റ്റേറ്റ് നിര്‍മിതികേന്ദ്രത്തിനു ആദ്യഗഡുവായി 25 ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."