ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യു.എ.ഇ വിസ ഓണ്‍ലൈനിലൂടെ
ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ യു.എ.ഇ വിസക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷിച്ചവര്‍ക്ക് ആദ്യതവണ 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റായിരിക്കും അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യു.എ.ഇ സന്ദര്‍ശനത്തിനുള്ള വിസാനടപടികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. യു.എ.ഇ സന്ദര്‍ശനത്തിന് മുന്‍പുതന്നെ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസക്ക് അപേക്ഷിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക് അവരുടെ രേഖകള്‍ കൃത്യമാണെങ്കില്‍ വിസ ഇ-മെയില്‍ വഴി അയച്ചുകൊടുക്കുമെന്ന് എന്‍ട്രി ആന്‍ഡ് റസിഡന്‍സി പെര്‍മിറ്റ് അസിസ്റ്റന്റ് ഡയരക്ടര്‍ കേണല്‍ ഉമര്‍ അലി അല്‍ ഷംസി പറഞ്ഞു. ജി.സി.സി രാജ്യത്തെ കാലാവധിയുള്ള റസിഡന്റ് വിസയും പാസ്പോര്ട്ടില് ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം. അപേക്ഷകന്റെ തൊഴില്‍ തസ്തിക കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിസക്ക് അപേക്ഷിച്ചവര്‍ക്ക് ആദ്യതവണ 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് അനുവദിക്കുക. എന്നാല്‍, ആ സമയം തന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും ഫീസ് അടക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാന നടപടിയില്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."