പ്രളയം: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പ്രളയബാധിതരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് പ്രതിപക്ഷം. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പ്രതിപക്ഷം ഒന്നടങ്കം ഈ ആവശ്യമുന്നയിച്ചത്. പ്രളയത്തിനിടയിലും ജപ്തി നടപടികളുമായി ബാങ്കുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി. ഇതിന് ബാങ്ക് മാനേജര്‍മാരുടെ യോഗം വിളിച്ച് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടിയെടുക്കാനും മുനീര്‍ ആവശ്യപ്പെട്ടു.
കൃഷിനാശം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു. നെല്‍കൃഷി മാത്രം 25,000 ഹെക്ടറോളം നശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പ്രത്യേക അലവന്‍സുകള്‍ പ്രഖ്യാപിക്കണമെന്നും ഡാമുകള്‍ ഒരുമിച്ചു തുറന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും മാണി ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസത്തിന് ചെലവഴിക്കുന്ന പണം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെ.എസ്.എഫ്.ഇ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന സ്ഥിതി മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രളയക്കെടുതിയുടെ വ്യാപ്തി കൂട്ടിയെന്നും പ്രളയത്തില്‍ നശിച്ച റോഡുകള്‍ നവീകരിക്കുന്നതിന് ഗ്രാന്റ് ലഭ്യമാക്കണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."