ബഹ്‌റൈന്‍ കെ.എം.സി.സി അഹ്‌ലന്‍ റമളാന്‍ പ്രഭാഷണം വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തില്‍
ഉസ്താദ് അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തും
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അഹ്‌ലന്‍ റമളാന്‍ പ്രഭാഷണം വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകര്‍ഷണീയമായ പ്രഭാഷണ ശൈലി കൊണ്ട് ആയിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഉസ്താദ് അബ്ദുല്ല സലീം വാഫി അമ്പലക്കണ്ടിയാണ് പ്രഭാഷണം നടത്തുന്നത്.
മെയ് 3ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 11 മണി വരെയാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, കെ.എം.സി.സി പ്രസിഡന്റ് എസ്.വി.ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ് മാന്‍ എന്നിവരും ബഹ്‌റൈനിലെ മത സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
കെ.എം.സി.സിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ പ്രചരണാര്‍ത്ഥം കൂടിയാണ് ഈ പരിപാടിയെന്നും സംഘാടകര്‍ വിശദീകരിച്ചു.
പ്രവാസി മലയാളികളെ ഉദ്ദേശിച്ചുള്ള സേവന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം മുന്‍തൂക്കം നല്‍കിയത്.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ വിവാഹ സംഗമങ്ങള്‍, കോഴിക്കോട് ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളിലും തണല്‍ എന്ന പേരില്‍ ഭവന നിര്‍മ്മാണം, ബഹ്‌റൈനില്‍ നിരവധി രക്ത ദാന ക്യാമ്പുകള്‍, കൂടാതെ കോഴിക്കോട് ജില്ലയിലും മറ്റുള്ള ജില്ലകളിലും മുസാഫര്‍ നഗര്‍, ജാര്‍ഖണ്ഡ്,ബീഹാര്‍ എന്നിവിടങ്ങളിലായി 61ഓളം കിണറുകള്‍ ആരംഭിക്കുകയും 56 കിണറുകളും 3 കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ചു.
മുഴുവന്‍ കിണറുകളും പൂര്‍ത്തീകരിക്കുന്നതോടു കൂടി കാല്‍ ലക്ഷത്തോളം പേര്‍ക്ക് ദാഹജലം നല്‍കാന്‍ കഴിയുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
2009 ല്‍ തുടക്കം കുറിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതിയും 2016ല്‍ ആരംഭിച്ച സ്‌നേഹപൂര്‍വ്വം സഹോദരിക്ക് എന്ന പേരിലുള്ള വിധവാ പെന്‍ഷന്‍ പദ്ധതിയും 111 വീടുകളില്‍ എത്തിക്കുന്നു. കനിവ് റിലീഫ് സെല്‍ മുഖേന വിവാഹ സഹായങ്ങളും രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങളും വിദ്യഭ്യാസ സഹായങ്ങളും തുടങ്ങിയവയും ഹരിത ഹെല്‍ത്ത് കെയര്‍ പദ്ധതി പ്രകാരം പേരാമ്പ്രയില്‍ ഡയാലിസിസ് മെഷീനും സല്‍മാനിയ ഹോസ്പിറ്റലില്‍ 10 വീല്‍ ചെയറുകളും വടകര, കൊയിലാണ്ടി, നൊച്ചാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ 9 വീല്‍ ചെയറുകളും നല്‍കി. വടകര ജില്ലാ ആശുപത്രിയില്‍ അരലക്ഷം രൂപ ചെലവില്‍ രോഗികള്‍ക്ക് ശുദ്ധജല വിതരണത്തിനാവശ്യമായ ഉപകരണം നല്‍കി.
കൂടാതെ, ഉത്തരേന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ തണുപ്പ് കാലങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് കമ്പിളി പുതപ്പുകളും റംസാന്‍ കാലങ്ങളില്‍ ഇഫ്താറിനാവശ്യമായ കിറ്റുകളും സംഘടന നല്‍കിവരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സി.എച്ച് സെന്ററിന് ഇ.അഹമ്മദ് സാഹിബിന്റെ പേരില്‍ ഹൈടക് ഐ.സി.യു ആംബുലന്‍സ്, പെരുകുന്ന പലിശയില്‍ നിന്നും പ്രവാസികളെ രക്ഷിക്കുക എന്ന മഹത്തായ ഉദ്ധേശത്തോടെ പലിശ രഹിത നിധി എന്നിവയും നടപ്പിലാക്കി.
കേന്ദ്രകേരള സര്‍ക്കാറുകള്‍ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് ലഭിക്കാനുള്ള സഹായ സഹകരണങ്ങളും ജില്ലാ കമ്മറ്റി ചെയ്തു വരുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന അഹ്‌ലന്‍ റമളാന്‍ പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097339881099, 33161984.
മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കെ.കെ.സി മുനീര്‍, ജില്ലാ കമ്മറ്റി പ്രസിഡന്റ് എ.പി. ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, ജില്ലാ ട്രഷറര്‍ ഒ.കെ.കാസിം, ജില്ലാ ഓര്‍ഗ.സെക്രട്ടറി കെ.എം.സി.സി ഫൈസല്‍ കണ്ടീത്താഴ, ജില്ലാ വൈ.പ്രസി അസ് ലം വടകര, മീഡിയ കണ്‍വീനര്‍ അഷ്‌റഫ് അഴിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."