HOME
DETAILS

നിയമസഭയിലെ കൈയാങ്കളി: കേസ് 17ലേക്കു മാറ്റി

  
backup
September 07 2020 | 18:09 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%87-5

തിരുവനന്തപുരം: നിയമസഭാ ചരിത്രത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയ, 2015 മാര്‍ച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയാങ്കളിക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സി.ജെ.എം കോടതി ഈ മാസം 17ലേക്ക് മാറ്റി.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണം കേള്‍ക്കാനാണ് കേസ് മാറ്റിയത്. ഇന്നലെ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകയും പ്രതികളുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായി. കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രതികളുടെ അഭിഭാഷകര്‍ വാദമുന്നയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷക എതിര്‍പ്പുന്നയിച്ചത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് കോടതിയെ അറിയിക്കാനുള്ള ഉത്തരവാദിത്വം പ്രോസിക്യൂഷനാണെന്നും പ്രതികള്‍ക്ക് അതിനുള്ള അധികാരമില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക ബീന പറഞ്ഞു. തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാന്‍ കേസ് മാറ്റിയത്.
നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് കഴിഞ്ഞ സഭയിലെ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേയാണ് കേസ്. വി. ശിവന്‍കുട്ടിയായിരുന്നു ഒന്നാം പ്രതി. ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരുമായിരുന്നു മറ്റു പ്രതികള്‍.
നേരത്തെ പ്രതികളിലൊരാളായ മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെ അപേക്ഷയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയും കോടതിയുടെ മുന്നിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago