ബംഗളൂരു ലഹരി മരുന്നു കേസ്; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്യാന്‍ അനുമതി
കൊച്ചി: ബംഗളൂരു ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡിയില്‍ കഴിയുന്ന ആറ് പ്രതികളെ ചോദ്യം ചെയ്യും. പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി അനുമതി നല്കി.
സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡിലുള്ള കെ.ടി റമീസിനെ കൂടാതെ കേസിലെ ആറാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി ഹംജദ് അലി, എട്ടാം പ്രതി സെയ്തലവി, 15ാം പ്രതി പി.ടി അബ്ദു, 16ാം പ്രതി ഹംസത്ത് അബ്ദുസലാം എന്നിവരെ ചോദ്യം ചെയ്യാന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കോടതി നിര്‍ദേശം.
ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന്റെ നമ്പര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."