നിവേദനം നല്‍കി
വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി്ക്ക് നിവേദനം നല്‍കി.
പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയുംവേഗം പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, അപാകതകള്‍ പരിഹരിച്ച് ആളോഹരി റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക, ജനോപകാരപ്രദമായവിധത്തില്‍ റേഷന്‍ സമ്പ്രദായം ഉടച്ചുവാര്‍ക്കുക, ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക, തീരദേശ റേഷന്‍ വിതരണത്തോത് വര്‍ദ്ധിപ്പിക്കുക, ഒരു വ്യാപാരത്തിന് പല ലൈസന്‍സ് സമ്പ്രദായം അവസാനിപ്പിക്കുക, ക്ഷേമനിധി വിഹിതം ഉയര്‍ത്തിയ സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ്, സെക്രട്ടറി രാജു പി.കുര്യന്‍, ട്രഷറര്‍ കെ.രാധാകൃഷ്ണന്‍, ലിയാക്കത്ത് ഉസ്മാന്‍, എം.ആര്‍ തുളസീദാസ്, സാബു പി.നായര്‍, ബേബി ഇല്ലം, ഐ.ജോര്‍ജ്ജുകുട്ടി, വേലു മാധവന്‍, എന്‍.ആര്‍ ബാബു, എം.എല്‍ വര്‍ഗീസ്, ടി.എസ് ബൈബു, കെ.ജി ഇന്ദിര, കെ.ഡി ബിപിന്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."