ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്
കോട്ടയം: ജില്ലയിലെ പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഹൗസ് കീപ്പര്‍, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ഡിസിവില്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, പംബ്ലര്‍ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു.
26നു രാവിലെ 10നും ഇലക്ട്രീഷന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഡയറിയിങ്, ഡി.റ്റി.പി.ഒ എന്നീ ട്രേഡുകളിലേയ്ക്കും അരിത്ത്മാറ്റിക് കം ഡ്രോയിങ്, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ വിഷയങ്ങള്‍ക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി 27 രാവിലെ 10നും ഇന്റര്‍വ്യൂ നടത്തും.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണം. പ്രതിമാസം 14000 രൂപ വരെ വേതനം ലഭിക്കും. ഫോണ്‍: 0481 255106.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."