എരുമേലിക്ക് അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ അന്യമാകുമോയെന്ന ആശങ്കയില്‍ നാട്ടുകാര്‍
എരുമേലി; എരുമേലിക്ക്‌സര്‍ക്കാര്‍ അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ അന്യമാകുമോയെന്ന ആശങ്ക ഉയരുന്നു. നിരവധി വര്‍ഷങ്ങളായിഎരുമേലി നിവാസികള്‍ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എരുമേലിക്ക് അനുവദിച്ച് കിട്ടിയ ഫയര്‍ സ്റ്റേഷന്‍ ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള കൊരട്ടി പില്‍ഗ്രിംസെന്ററിനോട് ചേര്‍ന്നുളള സ്ഥലത്ത് ആരംഭിക്കാന്‍ കൗണ്‍സില്‍ സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഫയര്‍സ്റ്റേഷനു വേണ്ടി താത്ക്കാലിക കെട്ടിടം നിര്‍മ്മിക്കുവാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് ആറ്‌ലക്ഷംരൂപ പദ്ധതിയില്‍ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പൊതുപ്രവര്‍ത്തകനായലൂയിസ്എരുമേലിക്ക ്‌ലഭിച്ച ഫയര്‍സ്റ്റേഷനുമായി ബന്ധപ്പെട്ട വിവരാവകാശംസബന്ധിച്ച മറുപടിയില്‍ആറ്‌ലക്ഷംരൂപ വകമാറ്റിചെലവഴിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പി.സി ജോര്‍ജ്എം.എല്‍.എയുടെ ശ്രമഫലമായിട്ടാണ്എരുമേലിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കപ്പെട്ടത്.
എന്നാല്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുളള സ്ഥലംലഭിക്കാത്തതുമൂലം പദ്ധതി എങ്ങുമെത്തിയിരുന്നില്ല. സീസണ്‍ കാലയളവില്‍ ദേവസ്വംബോര്‍ഡുവക കോമ്പൗണ്ടില്‍ താത്ക്കാലികഷെഡ് നിര്‍മ്മിച്ചാണ് രണ്ടുമാസം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. അസൗകര്യങ്ങളുടെ നടുവിലാണ് ഇവിടെയെത്തുന്ന ജീവനക്കാര്‍ കഴിയുന്നത്. എരുമേലിയിലോ പരിസര പ്രദേശങ്ങളിലോ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ റാന്നി, കാഞ്ഞിരപ്പളളി ഫയര്‍യൂനിറ്റുകളാണ്ഇവിടെഎത്തിച്ചേരുന്നത്. എരുമേലിക്ക് അനുവദിച്ച ്കിട്ടിയ ഫയര്‍ സ്റ്റേഷന്‍ എത്രയും വേഗംസ്വന്തംസ്ഥലത്ത് നിര്‍മ്മിക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍തയ്യാറാവണമെന്ന് പൊതുസമൂഹം അധികാരികളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."