HOME
DETAILS

വിഴിഞ്ഞത്ത് സുരക്ഷാ ഏജന്‍സികളെ വട്ടംചുറ്റിച്ച് മത്സ്യത്തൊഴിലാളി

  
backup
April 30 2019 | 04:04 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d

വിഴിഞ്ഞം: കളര്‍തുണി ഉപയോഗിച്ച് പായ കെട്ടി കാറ്റിന്റെ ഗതിക്കൊത്ത് കട്ടമരത്തില്‍ സഞ്ചരിച്ച മത്സ്യത്തൊഴിലാളി വിഴിഞ്ഞത്തെ തീര സുരക്ഷാ ഏജന്‍സികളെ വട്ടം ചുറ്റിച്ചു. 78 കാരനായ പൂവാര്‍ വര വിളത്തോപ്പ് പുരയിടത്തില്‍ ക്ലമന്‍സ് ആണ് അധികൃതരെ ഏറെ നേരം വട്ടം കറക്കിയത്. ഉച്ചയോടെ കടലില്‍ വി.എസ്.എസ്.സി ഭാഗത്തേക്ക് ഒരു പായ്ക്കപ്പല്‍ വരുന്നതായ സന്ദേശം ലഭിച്ചതോടെ തീര സുരക്ഷാ സേനാവിഭാഗങ്ങള്‍ പരക്കം പാഞ്ഞു.
തെരച്ചിലിനൊടുവില്‍ വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കപ്പല്‍ കടലില്‍ ഒഴുകി നടന്ന കട്ടമരം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിലക്കു വാങ്ങിയ കട്ട മരത്തില്‍ സഞ്ചരിച്ച ക്ലമന്‍സാണ് തങ്ങളെ ഏറെ നേരം വട്ടം ചുറ്റിച്ചതെന്ന് സേനക്ക് മനസിലായി.
മകളുടെ വീട് സ്ഥിതി ചെയ്യുന്ന അഞ്ചുതെങ്ങില്‍ നിന്ന് വിലക്ക് വാങ്ങിയ കട്ട മരം പുത്തന്‍ തോപ്പിലെ കടലില്‍ ഇറക്കിയ ക്ലമന്‍സ് കാറ്റിന്റെ സഹായത്താല്‍ എളുപ്പം ലക്ഷ്യസ്ഥാനത്ത് എത്താന്‍ വേണ്ടി കളര്‍തുണികൊണ്ട് പായ്‌കെട്ടി സഞ്ചാരിക്കുകയായിരുന്നു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ലക്ഷ്യം തെറ്റിയ കട്ടമരം ഇന്നലെ ഉച്ചയോടെ തുമ്പഭാഗത്തെ കടലില്‍ കുറച്ച് നേരം ഒഴുകി നടന്നു. ഈ സമയത്താണ് വര്‍ണ്ണനിറത്തില്‍ അലങ്കരിച്ച അജ്ഞാത വസ്തു തീരത്തേക്ക് അടുക്കുന്നതായ വിവരം വിഴിഞ്ഞത്തെ തീരസംരക്ഷണസേനക്കും തീരദേശ പൊലിസിനും ലഭിച്ചത്.
ശ്രീലങ്കയിലെ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ശക്തമായ ജാഗ്രത നിര്‍ദേശം ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കടല്‍നിരീക്ഷണം ശക്തമാക്കിയതിനിടയിലാണ് തന്ത്രപ്രധാന ഭാഗം ലക്ഷ്യമാക്കി അജ്ഞാത വസ്തുവിന്റെ വരവെന്ന സന്ദേശം ലഭിക്കുന്നത്. ഇതോടെ തീരസംരക്ഷണസേനയുടെ കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു.
തുടര്‍ന്ന് കട്ടമരത്തില്‍ തുഴഞ്ഞു വരുന്ന ക്ലമന്‍സിനെ പിടികൂടി ചോദ്യം ചെയ്തശേഷം കട്ട മരവും കപ്പലില്‍ കയറ്റി വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. വൈദ്യ പരിശോധന നടത്തി ആരോഗ്യവാനെന്ന് ഉറപ്പു വരുത്തിയ ശേഷം വൈകുന്നേരത്തോടെ ഇയാളെ തീരദേശ പൊലിസിന് കൈമാറി.
ബന്ധുക്കളെ വിളിച്ച് വരുത്തിയ തീരദേശ പൊലിസ് രേഖാമൂലമുള്ള നടപടികള്‍ക്ക് ശേഷം കളമന്‍സിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago