HOME
DETAILS

റോഡുകള്‍ തകര്‍ന്നു തരിപ്പണമായിട്ടും അധികൃതര്‍ക്ക് മൗനം

  
backup
April 30 2019 | 04:04 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d

കാട്ടാക്കട: റോഡുകള്‍ തകര്‍ന്നു തരിപ്പണമായിട്ടും അധികൃതര്‍ക്ക് മൗനം. കാട്ടാക്കടയിലെ പൂവച്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡില്‍ ഉള്‍പ്പെട്ട ഇടറോഡുകളിലാണ് യാത്ര ദുസ്സഹമായിരിക്കുന്നത്. പൂച്ചെടിവിള, കാവുവിള വഴി ഇടത്തറപാലം വരെ പോകുന്ന റോഡിലാണ് ദുരിതം.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാല്‍നട യാത്ര പോലും പ്രയാസമാണ്. വാഹനങ്ങള്‍ യാത്രക്കിടെ കേടാകുന്നത് പതിവാണ്. റോഡിനിരുവശവും ചാലുകള്‍ രൂപപ്പെടുകയും അവിടെയാകെ മെറ്റലുകള്‍ ചിതറി കിടന്നിട്ടുമുണ്ട്. ഓട്ടോ റിക്ഷകള്‍ പോലും ഇതു വഴി വരാന്‍ മടിക്കുകയാണ്.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടയറുകളില്‍ പെട്ട് വഴുതി മാറുന്ന മെറ്റലുകള്‍ ശക്തിയായി പലപ്പോഴും ഇത് വഴി സഞ്ചരിക്കുന്നവരുടെ ശരീരത്തില്‍ പതിച്ചു പരിക്ക് പറ്റുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്്. 2014ല്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയ ശേഷം നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അവഗണിക്കുകയാണെന്നാണു നാട്ടുകാര്‍ പറയുന്നത്. മാര്‍ക്കറ്റ് വാര്‍ഡില്‍ ശ്രീകൃഷ്ണപുരം, പുലിയൂര്‍ക്കോണം റോഡുകളുടെ അവസ്ഥയും സമാനമാണ്. കാട്ടാക്കട പട്ടണം രൂക്ഷമായ ഗതാഗത കുരുക്കില്‍ അമരുമ്പോള്‍ പൂവച്ചല്‍ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ശ്രീകൃഷ്ണപുരം റോഡിലൂടെ കടത്തി വിട്ടാണ് കുരുക്കിന് അയവു വരുത്തുന്നത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണ് അധികൃതരുടെ അവഗണയില്‍ താറുമാറായിരിക്കുന്നതു. വേനല്‍ വഴിമാറി മഴ എത്തുന്നതോടെ ഇതുവഴിയുള്ള സഞ്ചാരം ഇരട്ടി ദുരിതമാകും. പഞ്ചായത്ത് ഇടപ്പെട്ടു റോഡ് നവീകരണത്തിനുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago