HOME
DETAILS

മലേഗാവ് സ്‌ഫോടനക്കേസിലെ രണ്ടുപ്രതികള്‍ കൂടി ഉത്തര്‍പ്രദേശില്‍ പോരിന്

  
backup
April 30 2019 | 04:04 AM

after-pragya-thakur-another-malegaon-blast-accused-gets-ticket

 

ന്യൂഡല്‍ഹി: സാധ്വി പ്രഗ്യാ സിങ്ങിനു പിന്നാലെ മലേഗാവ് ഭീകരാക്രമണക്കേസിലെ രണ്ടുപ്രതികള്‍ കൂടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിന്. മലേഗാവ് ഉള്‍പ്പെടെ സംഘ്പരിവാര്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചുവെന്ന ആരോപണം നേരിടുന്ന മേജര്‍ രമേശ് ഉപാധ്യായ്, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ പ്രതികളായി മല്‍സരരംഗത്തുള്ളത്. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ഥിയായി രമേശ് ഭല്ലിയയിലും സ്വതന്ത്രനായി സുധാകര്‍ മിര്‍സാപൂരിലുമാണ് മല്‍സരിക്കുന്നത്. രണ്ടുമണ്ഡലങ്ങളും കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞദിവസം ഇരുവരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

കേസില്‍ 2008ലാണ് രമേശും സുധാകറും അറസ്റ്റിലായത്. കേസിലെ പ്രധാനപ്രതിയായ കേണല്‍ പ്രസാദ് പുരോഹിതുമായി ചേര്‍ന്ന് രാജ്യത്തു പ്രത്യേക ഹിന്ദുരാഷ്ട്രത്തിനുള്ള ഭരണഘടന തയ്യാറാക്കാനും മുസ്‌ലിംകളോട് പ്രതികാരം ചെയ്യാനും ആസൂത്രണംചെയ്‌തെന്നതാണ് രമേശിനെതിരായ ആരോപണം. കേസിലെ പ്രധാന പ്രതികളായ മൂന്നുപേര്‍ക്കെതിരെയും യു.എ.പി.എ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കെയാണ് മല്‍സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19നാണ് ഭല്ലിയയിലും മിര്‍സാപൂരിലും വോട്ടെടുപ്പ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago