HOME
DETAILS
MAL
ആറന്മുള, കുളത്തൂപ്പുഴ സംഭവങ്ങള്‍ കേരളത്തെ നാണംകെടുത്തി: ചെന്നിത്തല
backup
September 07 2020 | 19:09 PM
തിരുവനന്തപുരം: ആറന്മുളയിലും കുളത്തൂപ്പുഴയിലും കൊവിഡ് രോഗിയായ യുവതിക്കും ക്വാറന്റൈനിലിരുന്ന യുവതിക്കും നേരെയുണ്ടായ പീഡനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് സംഭവങ്ങള്‍ തെളിയിക്കുന്നു.
കൊവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായി ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കൊവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്നു പോയെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളോടു മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."