ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശൗചാലയ ഗ്രാമപഞ്ചായത്തായി അതിയന്നൂര്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ(ഒ.ഡി.എഫ്) പദ്ധതി പ്രകാരം ജില്ലയിലെ ആദ്യത്തെ ശൗചാലയ ഗ്രാമപഞ്ചായത്തായി അതിയന്നൂരിനെ തിരഞ്ഞെടുത്തു.
മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലലയം ഉറപ്പാക്കിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ പഞ്ചായത്തില്‍ 51 കുടുംബങ്ങള്‍ക്ക് സ്വന്തമായി ശൗചാലയം നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു.ശുചിത്വമിഷന്‍ വിഹിതമായി 12000 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 3400 രൂപയുമുള്‍പ്പെടെ 15400 രൂപയാണ് ഒരു ശൗചാലയത്തിന് പദ്ധതി പ്രകാരം അനുവദിക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ കെ .ആന്‍സലന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് വികെ മധു അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷന്‍ അസിസ്റ്റന്‍ഡ് ഡവലപ്‌മെന്റ്റ് കമ്മീഷണര്‍ ഷാജി ക്ലെമന്റ്റ് വിഷയാവതരണം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എസ് .അശോക് കുമാര്‍, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ഡി .ഷൈലജ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എല്‍ .അംബിക, ഭക്ഷ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് .ഗിരി, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ്റ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."