വ്യവസായ സൗഹൃദ റാങ്കിങ്: അവ്യക്തത മാറ്റാന്‍ കേരളം കേന്ദ്രത്തെ സമീപിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച 2019ലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ അവ്യക്തതയുണ്ടെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) കേന്ദ്രത്തെ അറിയിച്ചു.
സ്കോറിങ്ങിനും റാങ്കിങ്ങിനുമുള്ള മാനദണ്ഡങ്ങള്‍ കാണിക്കാതെയും ഫീഡ്ബാക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും റാങ്ക് ചെയ്തതിലാണ് അവ്യക്തതയെന്ന് കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയരക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിനെ (ഡി.പി.ഐ.ഐ.ടി) സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി.ഐ.ഐ.ടി വെബ്സൈറ്റിലാണ് സെപ്റ്റംബര്‍ അഞ്ചിന് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്ക് പ്രസിദ്ധീകരിച്ചത്.
സ്കോറിങ്ങിനും റാങ്കിങ്ങിനും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് സംബന്ധമായ വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും റാങ്ക് ചെയ്തതിലാണ് അവ്യക്തതയുള്ളത്. അതുകൊണ്ടാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡി.പി.ഐ.ഐ.ടിയെ സമീപിച്ചതെന്ന് ഹരികിഷോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."