ലൈഫ് മിഷനെതിരേ ഗൂഢാലോചന; ഒരു കുതന്ത്രവും ചെലവാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷനെതിരേ ദുഷ്ടശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതുപോലെ വിജയകരമായ പദ്ധതി നാട്ടിലുണ്ടാക്കുന്ന പ്രതികരണം തച്ചുതകര്‍ക്കാന്‍ ശ്രമുണ്ടായി.
കുറച്ചുനാളായി അവിശുദ്ധ കൂട്ടുകെട്ടുകളും ഉറഞ്ഞുതുള്ളലുകളും കണ്ടു. ഒന്നിനും ജനമനസുകളെ ഉലയ്ക്കാനായിട്ടില്ല. ഒരു കുതന്ത്രവും ചെലവാകില്ല എന്ന സാക്ഷ്യപത്രത്തിന്റേതായ ദിനങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനുവേണ്ടി എന്‍.ജി.ഒ യൂണിയന്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥലം നല്‍കുകയും നിര്‍മിച്ച വീടുകള്‍ ലൈഫ് മിഷന് ചേരുന്നതാണോ എന്നു പരിശോധിച്ച് ഗുണഭോക്താക്കള്‍ക്കു കൈമാറുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലൈഫ് പദ്ധതി വിവാദത്തിന് നിയമസഭയില്‍ മറുപടി പറയാത്ത മുഖ്യമന്ത്രി, എന്‍.ജി.ഒ യൂണിയന്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിലാണ് നിലപാട് വ്യക്തമാക്കിയത്.
മാധ്യമ സ്ഥാപനങ്ങളടക്കം സ്വകാര്യ സ്ഥാപനങ്ങള്‍ ലൈഫില്‍ വീടുകള്‍ വച്ചു നല്‍കിയിട്ടുണ്ട്. തയാറാക്കിയ പ്ലാന്‍ ലൈഫ് പദ്ധതിക്ക് ഉതകുന്നതാണോ എന്നു പരിശോധിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."