HOME
DETAILS
MAL
തുറമുഖ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാര്‍ ഒപ്പുവച്ചു
backup
August 30 2018 | 19:08 PM
മട്ടാഞ്ചേരി: മേജര്‍ തുറമുഖ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാര്‍ ഒപ്പുവച്ചു. ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലെ നാല്‍പ്പതിനായിരത്തോളം വരുന്ന ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചുകൊണ്ടുള്ള കരാര്‍ ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ മുന്‍പാകെ തുറമുഖ മാനേജ്മെന്റുകളും തുറമുഖ തൊഴിലാളികളുടെ കേന്ദ്ര ഫെഡറേഷന് നേതാക്കളും വ്യാഴാഴ്ച ഒപ്പുവച്ചു. 2017 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കരാര്‍.
2017 ജനുവരി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. പുതുക്കിയ നിരക്കനുസരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയും കൂടിയത് 88,700 രൂപയുമാണ്. ജീവനക്കാര്‍ക്ക് 4,500 രൂപ മുതല്‍ 19,000 രൂപ വരെ പ്രതി മാസം വര്‍ധനവ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."