ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണം തടഞ്ഞ വനംവകുപ്പ് നടപടി പിന്‍വലിക്കണം: സി.പി.ഐ
മാനന്തവാടി: വന്യമൃഗശല്യത്തെ തുടര്‍ന്ന് വനം വകുപ്പ് തന്നെ മാറ്റി പാര്‍പ്പിച്ച സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വീടുകള്‍ നിര്‍മിക്കുന്നതിന് തടസം നില്ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്ന് സി.പി.ഐ തിരുനെല്ലി ലോക്കല്‍ കമ്മിറ്റി.
ഇതില്‍ നിന്ന് വനം വകുപ്പ് പിന്മാറണം. സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകക്ക് വീടിന്റെ തറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് തടസ വാദവുമായി വനം വകുപ്പ് എത്തുന്നത്. ഇവിടെ നിരവധി വീടുകളുടെ നിര്‍മാണങ്ങള്‍ നടന്ന് വരികയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് നിര്‍മാണം തടസപ്പെട്ടുത്തുന്ന ബാലന്റെ പിതാവിനെ ഏഴ് വര്‍ഷം മുമ്പ് മല്ലികപാറയില് വെച്ച് ആന ചവിട്ടി കൊന്ന കാര്യം മറന്ന് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മഴകാലത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം നടപടി വനം വകുപ്പ് സ്വീകരിക്കുന്നത്. ഇത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണന്നും ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാട് അംഗികരിക്കില്ലന്നും വീട് നിര്‍മാണം തടസപ്പെടുത്തിയാല്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന്റെ മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നും സി.പി.ഐ തിരുനെല്ലി ലോക്കല്‍ കമ്മറ്റി അറിയിച്ചു. വി.എ ഗോപി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."