മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പള്ളിക്കവലയില്‍ നിയമവിരുദ്ധമായി നിര്‍മാണം നടക്കുന്ന മൊബൈല്‍ ടവറിനെതിരേ ജനരോഷം ഇരമ്പുന്നു. ജനവാസ പ്രദേശത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം ടവര്‍ നിര്‍മാണം പാടില്ലെന്ന മാര്‍ഗനിര്‍ദ്ദേശം മറികടന്നാണ് നിര്‍മാണം. പട്ടികവര്‍ഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളടക്കം നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അങ്കണ്‍വാടിക്കും സ്വകാര്യ നഴ്‌സറി സ്‌കൂളിനും നിരവധി വീടുകള്‍ക്കും നടുവില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനാണ് ടവര്‍ നിര്‍മാണം ആരംഭിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ മേപ്പാടി പഞ്ചായത്തിനു മുന്‍പില്‍ നിരവധി പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ആരോഗ്യപരമായി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മൊബൈല്‍ ടവര്‍ പ്രദേശത്ത് അനുവദിക്കാനാവില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കൂടുതല്‍ പ്രക്ഷോഭത്തിന് തയാറാവുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."