മലയാളി ഹാജിമാര്‍ ഞായറാഴ്ച മുതല്‍ പ്രവാചക നഗരിയിലേക്ക്
ജിദ്ദ: മുഹമ്മദ് നബി(സ)യിലും അനുചരന്മാരിലും സലാം ചൊല്ലാനുള്ള അടങ്ങാത്ത ആഗ്രഹവുമായി മലയാളി ഹാജിമാര്‍ പ്രവാചക നഗരിയിലേക്ക് ഞായറാഴ്ച മുതല്‍ യാത്രയാകും.
മക്കയില്‍ നിന്ന് സഊദി പ്രാദേശിക സമയം രാവിലെ പത്തിനാണ് ഹാജിമാര്‍ സഊദി മത്വാഫിന്റെ പ്രത്യേക ബസില്‍ യാത്ര പുറപ്പെടുക. വൈകിട്ട് അഞ്ചിന് ഹാജിമാര്‍ മദീനയിലെത്തും. മദീനയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അംഗങ്ങളും വിവിധ മലയാളി സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഇവരെ സ്വീകരിക്കും. നേരത്തെ എത്തിയ 410 പേരടക്കമുള്ളവരാണ് ആദ്യ ദിനത്തിലെ സന്ദര്‍ശന സംഘത്തിലുണ്ടാവുക. ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലായി മദീനയിലെത്തുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. മദീനയില്‍ ഹറമിനടുത്ത് തന്നെയാണ് ഇവര്‍ക്കു താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എട്ടു ദിവസം പ്രവാചകനഗരിയില്‍ താമസിച്ച ശേഷം ഇവര്‍ നാട്ടിലേക്കു മടങ്ങും.
മസ്ജിദുല്‍ ഖുബ, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഉഹ്ദ്, ജന്നത്തുല്‍ ബഖീഹ് തുടങ്ങിയ ചരിത്ര സ്ഥലങ്ങളും ഇവര്‍ സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ തന്നെ ഹറമിലെത്തി ഉംറയും വിടവാങ്ങല്‍ ത്വവാഫും നിര്‍വഹിച്ചായിരിക്കും ഹാജിമാര്‍ മദീനയിലേക്കു യാത്ര തിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."